Tuesday, January 7, 2025
Kerala

കോവിഡ് പശ്ചാത്തലത്തില്‍ കൂട്ടായ പെരുന്നാള്‍ നമസ്കാരങ്ങളും ഒത്തുചേരലുകളും ഇല്ലാതെ ഇന്ന് ചെറിയ പെരുന്നാള്‍, ഏവർക്കും മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ ചെറിയ പെരുന്നാൾ ആശംസകൾ

ഇസ്‍ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. റമദാന്‍ മുപ്പത് പൂര്‍ത്തികരിച്ചതിന് ശേഷമാണ് ഇത്തവണ പെരുന്നാളെത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ കൂട്ടായ പെരുന്നാള്‍ നമസ്കാരങ്ങളും ഒത്തുചേരലുകളും ഇത്തവണയും ഉണ്ടാവില്ല.

കഴിഞ്ഞ വര്‍ഷത്തേത് പോലെ തന്നെ ലോക്ഡൌണ്‍ സമയത്താണ് ഇത്തവണയും ഈദുല്‍ ഫിത്വര്‍. ഈദ് ഗാഹുകളിലും മസ്ജിദുകളിലും നിസ്ക്കാരം ഇല്ലാത്തതിനാല്‍ വീട്ടിലിരുന്നാണ് പ്രാര്‍ത്ഥനകള്‍. കൂട്ടുകാരുടേയും ബന്ധുക്കളുടെയുമെക്കെ വീടുകള്‍ സന്ദര്‍ശിച്ച് സ്നേഹം പുതുക്കുന്ന ഒത്തുചേരലുകളെല്ലാം ഓര്‍മകളാകും.

മൈലാഞ്ചി ഇടുന്നതും പുതുവസ്ത്രം ധരിക്കുന്നതും ചെറിയ പെരുന്നാളിന്‍റെ പ്രത്യേകതയാണെങ്കിലും കോവിഡും ലോക്ഡൌണും കാരണം അതും ഒഴിവാക്കിയാണ് വിശ്വാസികളുടെ ആഘോഷം. വീട്ടിലിരുന്നുള്ള ആഘോഷമാണെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് മത നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *