കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ സിഐക്ക് നേരെ ആക്രമണം
കൊച്ചിയിൽ സിഐക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
നോർത്ത് സിഐയെ കയ്യേറ്റം ചെയ്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൃത്യനിർവഹണം തടസപ്പെടുത്തൽ, ഭീഷണി, കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.