Monday, April 14, 2025
Kerala

തിരുവനന്തപുരത്ത് പോലീസിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; സിഐക്ക് പരുക്ക്

 

തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിൽ പൊലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഫോർട്ട് സി.ഐ ജെ. രാകേഷിനാണ് മർദനമേറ്റത്. മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയവരെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് സിഐക്ക് മർദനമേറ്റ്. തലയ്ക്ക് അടിയേറ്റ സി.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്. ശിങ്കാരത്തോപ്പ് കോളനിൽ പതിവായി മദ്യപ സംഘം എത്താറുണ്ട്. ഇവിടെ ചെറിയ സംഘർഷമുണ്ടെന്നറിഞ്ഞാണ് ഫോർട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തിയത്. മദ്യപസംഘത്തെ പിന്തിരിപ്പിക്കുന്നതിനിടെയാണ് സിഐക്ക് മർദനമേറ്റത്.

സി.ഐ ജെ. രാകേഷിന്റെ തലയ്ക്കും കഴുത്തിനുമാണ് അടിയേറ്റത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർ കേസിലുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുമ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *