സംസ്ഥാനത്ത് തുടർ ഭരണ സാധ്യതയെന്ന് സിപിഎം; 80-100 സീറ്റുകൾ ലഭിക്കും
സംസ്ഥാനത്ത് തുടർ ഭരണ സാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. എൽ ഡി എഫിന് 80-100 സീറ്റുകൾ ലഭിക്കും. കഴിഞ്ഞ തവണത്തേക്കാൾ 15-20 സീറ്റുകൾ അധികമായി ലഭിക്കുമെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി
ശക്തമായ മത്സരം നടന്ന പല മണ്ഡലങ്ങളിലും ഫലം ഇടത് മുന്നണിക്ക് അനുകൂലമാകും. ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് പോകാൻ സാധ്യതയുണ്ട്. പലയിടത്തും ബിജെപി നിശ്ചലമായെന്നും യോഗം വിലയിരുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഓരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തൽ