Friday, January 3, 2025
Kerala

ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം; വിവാദം

ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം. കതിരൂർ പാട്യം നഗറിലെ കലശത്തിലാണ് പി ജയരാജന്റെ ചിത്രം ഉൾപ്പെടുത്തിയത്. എന്നാൽ വിശ്വാസം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചു.

കതിരൂർ കൂർമ്പക്കാവിലെ ഉത്സവത്തിന്റെ ഭാഗമായുള്ള താലപ്പൊലി ഘോഷയാത്രക്കിടെയാണ് കലശം വരവ് നടക്കുന്നത്. അതിനിടെയാണ് പാട്യം നഗറിലെ സിപിഐഎം അനുഭാവികൾ കലശം വരവിനിടെ പി ജയരാജന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയത്. നേരത്തെ വ്യക്തി ആരാധന വിവാദത്തിൽ പാർട്ടിയിൽ വലിയ പ്രതിസന്ധി നേരിട്ട വ്യക്തിയാണ് പി ജയരാജൻ. അതിന് പിന്നാലെ താക്കീതും മറ്റു നടപടികളുമൊക്കെ ഉണ്ടാവുകയും ചെയ്തതാണ്.

ഇതിന് പിന്നാലെയാണ് നിലവിലെ വിവാദം. വിഷയത്തിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കലർത്തേണ്ടതില്ല എന്ന് അദ്ദേഹം പറയുന്നു. പേരെടുത്ത് പറയുന്നില്ലെങ്കിൽ കൂടിയും ഇക്കാര്യത്തിൽ നേതാക്കളുടെ ചിത്രങ്ങളൊക്കെ വരുന്നത് ഉചിതമല്ലെന്നും എം.വി ജയരാജൻ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *