Monday, January 6, 2025
Kerala

വിദ്യാഭ്യാസ വകുപ്പിൽ 6005 പുതിയ തസ്തികകകൾ, ധനവകുപ്പിന് പൊതുവിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ കൈമാറി

2022-2023 അധ്യാപന വർഷത്തെ തസ്‌തിക നിർണയം പൂർത്തിയാക്കി. വിദ്യാഭ്യാസ വകുപ്പിൽ 5906 അധ്യാപന തസ്‍തിക ഉൾപ്പെടെ 6005 പുതിയ തസ്‌തികകൾ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ ധനവകുപ്പിന് കൈമാറി.

2313 സ്‌കൂളുകളിലായാണ് 5906 പുതിയ തസ്‍തികകള്‍. നാലുവര്‍ഷത്തിന് ശേഷമാണ് അധ്യാപക തസ്‍തിക നിര്‍ണ്ണയം നടക്കുന്നത്. ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്.

മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ ആണ് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്, 62 തസ്തികകളാണുള്ളത്.

എച്ച്‍എസ്‍ടി – സർക്കാർ – 740, എയിഡഡ് – 568, യുപിഎസ്‍ടി – സർക്കാർ – 730, എയിഡഡ് – 737, എൽപിഎസ് ടി – സർക്കാർ -1086,എയിഡഡ്- 978, എൽപി, യുപി സ്കൂളുകളിലെ മറ്റു തസ്തികകൾ- സർക്കാർ – 463, എയിഡഡ്- 604

Leave a Reply

Your email address will not be published. Required fields are marked *