‘ആനുകൂല്യം നല്‍കാന്‍ കഴിയില്ലെങ്കില്‍ വിരമിക്കാന്‍ അനുവദിക്കാതിരുന്നുകൂടെ?’; കെഎസ്ആര്‍ടിസിക്ക് നേരെ പരിഹാസവുമായി കോടതി
കെഎസ്ആര്‍ടിസിയിലെ ആനുകൂല്യ വിതരണത്തില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. വിരമിച്ച ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചു. ബാക്കി തുക മുന്‍ഗണന അനുസരിച്ച് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
ഹര്‍ജിക്കാര്‍ക്ക് 50 ശതമാനം ആനുകൂല്യം നല്‍കാന്‍ 8 കോടി രൂപ വേണ്ടിവരുമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ശമ്പളം നല്‍കാന്‍ പോലും സര്‍ക്കാര്‍ സഹായം ആവശ്യമുള്ള സാഹചര്യത്തിലാണ് ഇപ്പോഴെന്നാണ് കോടതിയില്‍ കെഎസ്ആര്‍ടിസി പറഞ്ഞത്.
വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ സ്വത്തുക്കള്‍ വില്‍ക്കൂ എന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി പറഞ്ഞു. ആനുകൂല്യം നല്‍കാന്‍ കഴിയില്ലെങ്കില്‍ ജീവനക്കാരെ വിരമിക്കാന്‍ അനുവദിക്കാതിരുന്നുകൂടെയെന്ന് കോടതി പരിഹസിച്ചു. പത്ത് മാസം കൊണ്ട് മുഴുവന്‍ പേര്‍ക്കും ആനുകൂല്യം നല്‍കാമോയെന്നും കോടതി ചോദിച്ചു. നിലവിലെ ബസുകളുടെ അനുപാതം നോക്കിയാല്‍ ജീവനക്കാര്‍ അധികമെന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ പറഞ്ഞു.