മുഖ്യമന്ത്രിയും ഗവർണറും നാളെ പെട്ടിമുടി സന്ദർശിക്കും; ഹെലികോപ്റ്റർ മാർഗം മൂന്നാറിലെത്തും
മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇടുക്കി രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിക്കും. ഹെലികോപ്റ്റർ മാർഗം മൂന്നാർ ആനച്ചാലിലെത്തി ഇവിടെ നിന്ന് റോഡ് മാർഗം പെട്ടിമുടിയിലേക്ക് പോകും
അപകടത്തിൽ ഇതുവരെ 55 മരണമാണ് സ്ഥിരീകരിച്ചത്. ഇന്ന് മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക