Tuesday, April 15, 2025
Kerala

കാപ്പനിൽ പാലാക്കാർക്ക് വിശ്വാസമുണ്ട്; ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്നും രമേശ് ചെന്നിത്തല

ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായിൽ ഐശ്വര്യ കേരളയാത്രക്ക് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഇടത് ബന്ധം ഉപേക്ഷിച്ച് വന്ന പാലാ എംഎൽഎ മാണി സി കാപ്പനെയും യോഗത്തിൽ സ്വീകരിച്ചിരുന്നു

മാണി സി കാപ്പനൊപ്പം ധാരാളം അണികലും നേതാക്കളും യുഡിഎഫിലേക്ക് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാലായിലെ ജനങ്ങൾക്ക് വിശ്വാസമുണ്ട്. ഉപതെരഞ്ഞെടുപ്പിൽ അത് തെളിയിച്ച കാര്യമാണ്.

പി എസ് സി സമരത്തെ ആക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ അനധികൃത നിയമനങ്ങൾ പുനഃപരിശോധിക്കും. ക്രൈസ്തവ സമൂഹത്തിനുള്ള ചില വിഷമങ്ങൾ അധികാരത്തിൽ വരുമ്പോൾ പരിഹരിക്കും. ഇതിനുള്ള കാര്യങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *