Wednesday, January 8, 2025
Kerala

ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ മുസ്ലിം യുവ സംഘടനകൾ; ഇതാണ് സൗകര്യമെന്ന് വിദ്യാർഥികൾ

 

ലിംഗസമത്വ യൂണിഫോമിനെതിരെ പ്രതിഷേധവുമായി മുസ്ലിം യുവ സംഘടനകൾ. സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നത്. ബാലുശ്ശേരി എച്ച് എസ് എസ് സ്‌കൂളിലാണ്. സ്‌കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ ഇടം പിടിക്കുമ്പോൾ ഇതിനെതിരെ മുസ്ലിം യുവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവരുന്നത്. വസ്ത്ര സ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം എന്നതാണ് യൂണിഫോമിനെതിരായ ഇവരുടെ മുദ്രവാക്യം

എം എസ് എഫ്, യൂത്ത് ലീഗ്, എസ് എസ് എഫ് സംഘടനകളുടെ നേതൃത്വത്തിലാണ് സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്. വസ്ത്രത്തിലെ തുല്യതയെന്ന ചരിത്രപരമായ തീരുമാനത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം. അതേസമയം ഈ യൂണിഫോം സത്യത്തിൽ വലിയ സൗകര്യമെന്നാണ് ഇവിടെ പഠിക്കുന്ന കുട്ടികൾ പറയുന്നത്. രക്ഷിതാക്കൾക്കോ കുട്ടികൾക്കോ ഇല്ലാത്ത ആശങ്കയാണ് എതിർക്കുന്ന മുസ്ലിം യുവ സംഘടനകൾക്ക്.
 

 

Leave a Reply

Your email address will not be published. Required fields are marked *