തലശ്ശേരി സ്റ്റേഷൻ പരിധിയിൽ ഡിസംബർ 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു
സംഘർഷ സാധ്യത കണക്കിലെടുത്ത് തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ ഇന്ന് പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അന്യായമായ സംഘം ചേരൽ, ആയുധങ്ങളുമായി യാത്ര ചെയ്യൽ, പ്രകോപനപരമായ മുദ്രവാക്യം മുഴക്കൽ, ഏതെങ്കിലും തരത്തിലുള്ള പ്രകടനം, കൂട്ടം ചേരൽ എന്നിവയെല്ലാം ഡിസംബർ ആറ് വരെ നിരോധിച്ചു കൊണ്ടാണ് ജില്ലാ കലക്ടറുടെ ഉത്തരവ്.
ഡിസംബർ ഒന്നിന് സംഘ്പരിവാർ തലശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ മുസ്ലിം വിരുദ്ധ മുദ്രവാക്യങ്ങൾ മുഴക്കിയിരുന്നു. ഇതിന് പിന്നാലെ എസ് ഡി പി ഐ പോലുള്ള മുസ്ലിം സംഘടനകളും മറുവശത്ത് ആർ എസ് എസും പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു. തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.