Saturday, October 19, 2024
Kerala

കത്ത് വിവാദം: തിരുവനന്തപുരം കോര്‍പറേഷന്‍ പ്രത്യേക കൗണ്‍സില്‍ ശനിയാഴ്ച

കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 19ന് തിരുവനന്തപുരം നഗരസഭ പ്രത്യേക കൗണ്‍സില്‍ ചേരും. പ്രത്യേക കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് 35 ബിജെപി കൗണ്‍സിലര്‍മാര്‍ നോട്ടീസ് നല്‍കിയിരുന്നു. കത്ത് വിവാദവുമായി ബന്ധപ്പെട്ട് ഇന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്. കനത്ത സുരക്ഷയിലാണ് മേയര്‍ ഓഫിസിലെത്തുന്നത്.

വിവാദ കത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവിയെ വെള്ളിയാഴ്ചയേ മടങ്ങിയെത്തൂ. ഇതിന് ശേഷമായിരിക്കും വിശദമായ അന്വേഷണം സംബന്ധിച്ച തീരുമാനങ്ങളുണ്ടാകുക.

നേരത്തെ വിജിലന്‍സ് അന്വേഷണ സംഘം മേയര്‍ ആര്യാ രാജേന്ദ്രന്റെയും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴിയെടുത്തിരുന്നു. കരാര്‍ നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കിയിട്ടില്ലെന്നും കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് മേയര്‍ അന്വേഷണ സംഘങ്ങള്‍ക്ക് നല്‍കിയ മൊഴി. നിയമനങ്ങളില്‍ ഇടപെടാറില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും വിശദീകരിക്കുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ മുന്നോട്ടുപോക്കും പ്രതിസന്ധിയിലാണ്.

Leave a Reply

Your email address will not be published.