ദുരന്ത നിവാരണ നിയമത്തിന്റെ മറവിൽ കൊവിഡ് കാലത്ത് നടന്നത് വൻ കൊള്ള; മുഖ്യമന്ത്രിയും ഭാഗമാണെന്ന് വി ഡി സതീശൻ
ദുരന്ത നിവാരണ നിയമത്തിന്റെ മറവിൽ വൻ കൊള്ളയാണ് കൊവിഡ് കാലത്ത് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുര കത്തുമ്പോൾ വാഴ വെട്ടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ലോകായുക്ത നോട്ടീസയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇത്രയും വലിയ കൊള്ള നടന്നതെങ്കിൽ മുഖ്യമന്ത്രിയും അതിന്റെ ഭാഗമാകുമെന്നും വി ഡി സതീശൻ ഫേസ്ബുക്കിലൂടെ പറഞ്ഞു.