Friday, April 11, 2025
Kerala

സിപിഐയുടെ 24 ആം പാർട്ടി കോൺഗ്രസിന് ഇന്ന് വിജയവാഡയിൽ കൊടിഉയരും

സിപിഐയുടെ 24 ആം പാർട്ടി കോൺഗ്രസിന് ഇന്ന് വിജയവാഡയിൽ കൊടിഉയരും. പ്രതിനിധി സമ്മേളനത്തിൽ രാഷ്ട്രീയ പ്രമേയവും, സംഘടന റിപ്പോർട്ടും അവതരിപ്പിക്കും. പ്രായപരിധി അടക്കം സംഘടന വിഷയങ്ങളിലെ നിർണായക ചർച്ചകൾ പാർട്ടി കോൺഗ്രസിൽ ഉണ്ടാകും.

സിപിഐ 24 ആം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ പതാക ഉയരും. പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി ദേശീയ പതാക ഉയർത്തുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. മുതിർന്ന നേതാവ് ആർ.നല്ലകണ്ണ് ദേശീയ പതാകയും മുൻ ജനറൽ സെക്രട്ടറി ഡി.സുധാകർ റെഡ്ഡി പാർട്ടി പതാകയും ഉയർത്തും.

ഉദ്ഘാടന സമ്മേളനത്തിൽ സീതാറാം യെച്ചൂരി, ദിപങ്കർ ഭട്ടാചര്യ, ജി.ദേവരാജൻ എന്നിവർ പങ്കെടുക്കും. ചൈന അടക്കം 16 വിദേശ രാജ്യങ്ങളിൽ നിന്നുള്ള കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ ഇത്തവണ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്.

ഉച്ചയ്ക്കു ശേഷം കരടു രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ–പ്രവർത്തന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും. തുടർന്ന് 3 ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ചകൾ ആരംഭിക്കും. പ്രായപരിധി, യുവാക്കൾക്കും, സ്ത്രീകൾക്കും ഉള്ള പ്രതിനിത്യം തുടങ്ങി സംഘടന പരമായി നിർണ്ണായകമായ ചർച്ചകൾക്കാണ് ഇത്തവണ പാർട്ടി കോൺ​ഗ്രസ് വേദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *