ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു: കരുനാഗപ്പള്ളിയില്‍ വൻദുരന്തം ഒഴിവായി
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ബോഗികള്‍ വേര്‍പ്പെട്ടു. ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിന്റെ ബോഗികളാണ് വേര്‍പെട്ടത്. സംഭവത്തില്‍ ആളപായമോ ആര്‍ക്കും പരിക്കോ ഉണ്ടായിട്ടില്ല.
ചെന്നൈ മെയിലിന്റെ പിന്നിലത്തെ ബോഗികളാണ് വേര്‍പെട്ടുപോയത്.എന്നാല്‍ ട്രെയിന്‍ ബോഗികള്‍ വേര്‍പ്പെട്ട് പോയത് അറിയാതെ നിയന്ത്രണമില്ലാതെ ഓടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്.
തുടര്‍ന്ന് അധികൃതർ വിവരം നല്‍കിയതിനെത്തുടര്‍ന്ന് ട്രെയിന്‍ തിരികെവരികയും ബോഗികള്‍ കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. ഇതോടെ വന്‍ദുരന്തമാണ് ഒഴിവായത്. ബോഗികള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ അഞ്ചരയോടെ ട്രെയിന്‍ വീണ്ടും യാത്ര തിരിച്ചു.