അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഷീലയ്ക്കും മകന്‍ ആകാശിനും നെഗറ്റീവാണെന്നും കണ്ണന്താനം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഇന്നലെ വൈകീട്ടാണ് കൊവിഡ് പോസിറ്റീവാണെന്ന വിവരം ഡോക്ടര്‍ വിളിച്ചറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത 14 ദിവസം താന്‍ ലാപ്‌ടോപ്പിന് മുന്നിലായിരിക്കും. അനേകം ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും കണ്ണന്താനം പറഞ്ഞു.