കോഴിക്കോട് അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് കൊടുവള്ളിയിൽ അമ്മയും മകനും തൂങ്ങിമരിച്ചു. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ദേവിക്ക് ചികിത്സക്കായി കോഴിക്കോട് പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് പറഞ്ഞതായും അതിനാൽ ഇനി ജീവിച്ചിരിക്കില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. രാത്രിയും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകി.
നാട്ടുകാർ നടത്തിയ തിരച്ചിലിൽ പുലർച്ചെയോടെയാണ് ഇരുവരെയും ടവറിനു മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.