Sunday, April 13, 2025
Kerala

സംസ്ഥാനത്ത് ലോക്ക് ഡൗൺ നാളെ അവസാനിക്കും; 17 മുതൽ പ്രാദേശിക ലോക്ക് ഡൗൺ

 

സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നാളെ അവസാനിക്കും. 17ാം തീയതി മുതൽ സംസ്ഥാന വ്യാപക ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. ഇനി പ്രാദേശികമായ ലോക്ക് ഡൗൺ ആകും ഉണ്ടാകുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ഇളവുകൾ എന്തെല്ലാമെന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമാകും. വ്യാപനം കുറഞ്ഞ മേഖലകളിൽ ഓട്ടോ, ടാക്‌സി സർവീസുകൾക്ക് അനുമതി ലഭിച്ചേക്കും. കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തും

തുണിക്കടകൾ, ചെരുപ്പുകടകൾ, മൊബൈൽ ഷോപ്പുകൾ എന്നിവക്ക് പ്രവർത്തനാനുമതി നൽകും. അതേസമയം തീയറ്ററുകളും ബാറുകളും ജിംനേഷ്യവും തുറക്കാൻ സാധ്യതയില്ല.

Leave a Reply

Your email address will not be published. Required fields are marked *