മരംമുറി കേസ്: 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
മരംമുറി കേസുകളിലെ പ്രതികള്‍ക്കെതിരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഇതിന് മറുപടിയായാണ് പ്രതികള്‍ക്കെതിരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
അതേസമയം, മാധ്യമങ്ങളും സര്‍ക്കാരും വേട്ടയാടുകയാണെന്നാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. മരംമുറി കേസുമായി ബന്ധപ്പെട്ട രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. മരം മുറിക്കാന്‍ കൃത്യമായ രേഖകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും കേസ് നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗം പറഞ്ഞത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരം മുറിച്ചതെന്നും പ്രതികള്‍ വാദിച്ചു.
മറ്റൊരു കേസില്‍ പ്രതികളുടെ അറസ്റ്റ് തടഞ്ഞ കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.