ഭാര്യയുടെ ആത്മഹത്യ: നടൻ ഉണ്ണി പി രാജൻ ദേവിനെതിരെ അന്വേഷണം ആരംഭിച്ചു
ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിനിമാ താരം ഉണ്ണി പി രാജൻ ദേവിനെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ്. കഴിഞ്ഞ ദിവസമാണ് ഉണ്ണിയുടെ ഭാര്യ തിരുവനന്തപുരം വെമ്പായം സ്വദേശി ജെ പ്രിയങ്ക(25)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്‌കൂൾ കായിക അധ്യാപികയായിരുന്നു പ്രിയങ്ക. ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം ഇവർ ഉണ്ണിക്കെതിരെ വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. ഉണ്ണി നിരന്തരം മർദിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു
അങ്കമാലിയിൽ ഉണ്ണിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. തിങ്കളാഴ്ച പ്രിയങ്കയെ മർദിച്ച ശേഷം ഉണ്ണി വീട്ടിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. തുടർന്ന് പ്രിയങ്ക സഹോദരനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് പോന്നു. ഇതിന് പിന്നാലെയാണ് തൂങ്ങിമരിച്ചത്. 2019ലാണ് ഇരുവരും വിവാഹിതരായത്. അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകനാണ് ഉണ്ണി പി രാജൻ ദേവ്. രക്ഷാധികാരി ബൈജു, ആട് 2 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്