ആലപ്പുഴയിൽ വയോധികൻ വെള്ളക്കെട്ടിൽ വീണുമരിച്ചു
ആലപ്പുഴ ചെന്നിത്തല പാടത്ത് കൊയ്തിട്ടിരുന്ന കറ്റകൾ എടുക്കാൻ പോയ വയോധികൻ വെള്ളക്കെട്ടിൽ വീണുമരിച്ചു. ചെന്നിത്തല പഞ്ചായത്ത് പതിനാറാം വാർഡിലെ പുതുവൽ എം കൃഷ്ണൻകുട്ടിയെന്ന 83കാരനാണ് മരിച്ചത്.
പാടത്ത് കൊയ്തിട്ടിരുന്ന കറ്റകൾ എടുക്കാൻ വള്ളത്തിൽ പോകവെ ദേഹാസ്വാസ്ഥ്യമുണ്ടായി വെള്ളത്തിൽ വീഴുകയായിരുന്നു. സമീപവാസികളെത്തി കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.