നെഞ്ചത്ത് അടിച്ചുകയറ്റിയ മഞ്ഞ കല്ലുകൾ തുലഞ്ഞു; വന്ദേ ഭാരത്ത് കേരളത്തിന്റെ ഐശ്വര്യം; സുരേഷ്‌ഗോപി
കേരളത്തിന് അനുവദിച്ച വന്ദേ ഭാരത്ത് ഐശ്യര്യമെന്ന് സുരേഷ് ഗോപി. ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ മഞ്ഞ കല്ലുകൾ തുലഞ്ഞെന്നും അതാണ് ഏറ്റവും വലിയ ഐശ്വര്യമെന്നും അദ്ദേഹം പറഞ്ഞു. ബാക്കി കാര്യങ്ങൾ പ്രധാനമന്ത്രി കേരള സന്ദർശനത്തിൽ പറയുമെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേർത്തു.
കേരളത്തിൽ എത്തിച്ച വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഷെഡ്യൂള്‍ ഇന്ന് പുറത്തിറക്കിയേക്കും. നിരക്ക്, സ്റ്റോപ്പുകളുടെ എണ്ണം, സമയക്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ റെയിൽവേ മന്ത്രാലയം നോട്ടിഫിക്കേഷനിലൂടെ അറിയിക്കും.
ഇന്നലെ കൊച്ചുവേളിയിൽ എത്തിച്ച വന്ദേ ഭാരത് എക്സ്പ്രസ് പ്രത്യേക യാർഡിൽ നിർത്തിയിട്ടിരിക്കുകയാണ്. ട്രയൽ റൺ ഉണ്ടാവില്ലെന്നാണ് വിവരം. 25ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി കേരളത്തിന്‍റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും.