ഇടുക്കിയിൽ അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം; 15 പേർക്ക് പരുക്ക്
ഇടുക്കി കുട്ടികാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേർക്ക് പരുക്കേറ്റു.തിരുവണ്ണാമലയില്‍ നിന്നും ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. നാലുപേരെ പീരുമേട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മറ്റെല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സകള്‍ നല്‍കി .
ആരുടെയും നില ഗുരുതരമല്ല. വാഹനം റോഡരുകില്‍ തന്നെ മറിയുകയായിരുന്നു. വളഞ്ഞങ്ങാനം വളവിൽ ആണ് അപകടം നടന്നത്.