അറബിക്കടലില്‍ ന്യൂനമര്‍ദം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
അറബിക്കടലിന്റെ തെക്കുഭാഗത്തായി ന്യൂനമർദ മേഖല രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 48 മണിക്കൂറിനിടിയില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുളളതിനാല്‍ വടക്കൻ ആൻഡമാൻ ദ്വീപിലും സമീപ പ്രദേശങ്ങളിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. കടലില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.