സോൺട കമ്പനിക്ക് ആരും ക്ലീൻചീറ്റ് നൽകിയിട്ടില്ല: എം.വി ഗോവിന്ദൻ
കണ്ണൂർ കോർപറേഷൻ സോൺട കമ്പനിയുമായി കരാർ തുടരാൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് എം. വി ഗോവിന്ദൻ. സോണ്ട കമ്പനിക്ക് ആരും ക്ലീൻചീറ്റ് നൽകിയിട്ടില്ല. കോഴിക്കോട് കോർപറേഷൻ സോണ്ടക്ക് നൽകിയ ഒന്നര കോടി രൂപ തിരിച്ചു പിടിക്കണം. കരാറിൽ പണം തിരിച്ച് നൽകാൻ വ്യവസ്ഥ ഇല്ലെങ്കിൽ അതിന് കാരണക്കാരായ ഉദ്യോഗസ്ഥർ ആരെന്ന് കണ്ടുപിടിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ബ്രഹ്മപുരത്ത് അന്വേഷണം നടക്കും. സോൺട കമ്പനിക്ക് ക്ലീൻചീറ്റ് ആരും നൽകിയിട്ടില്ല. പ്രതിപക്ഷത്തിലെ തർക്കം മറയ്ക്കാനാണ് ബ്രഹ്മപുരം വിഷയം ഉന്നയിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഷീബയുടെ ചികിത്സാ വിഷയത്തിൽ ആരോഗ്യ വകുപ്പിൻ്റെ ഇടപെടൽ ഫലപ്രദമാണെന്നും കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരഗുണ നിലവാരമുള്ളതാണെന്നും ഇപ്പോഴുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബ്രഹ്മപുരത്ത് ജാഗ്രത തുടരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. തീ അണയ്ക്കുന്നതിൽ ആദ്യഘട്ടത്തിൽ പലവിധ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എല്ലാം പെട്ടെന്ന് പരിഹരിച്ചു. മാലിന്യം ഇളക്കി മറിച്ച ശേഷം വെള്ളം പാമ്പ് ചെയ്യുന്ന രീതിയാണ് ബ്രഹ്മപുരത്ത് അവലംബിച്ചത്. ഏതു സാഹചര്യത്തെയും നേരിടാനുള്ള മുൻകരുതലുകൾ ആരോഗ്യവകുപ്പ് സ്വീകരിച്ചു. വായു ഗുണനിലവാരം നിരന്തരം വിലയിരുത്തി. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആർക്കും ഉണ്ടായില്ല. അശാസ്ത്രീയ മാലിന്യ സംസ്കരണമാണ് മുൻകാലത്ത് ബ്രഹ്മപുരത്ത് നടന്നുവന്നിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി കോർപ്പറേഷന് മാത്രം ഉണ്ടായിരുന്ന ബ്രഹ്മപുരത്ത് സമീപ തദ്ദേശസ്ഥാപനങ്ങളും മാലിന്യം നിക്ഷേപിക്കാൻജീവിക്കാൻ തുടങ്ങി. അജൈവ മാലിന്യം വൻ തോതിൽ നിക്ഷേപിക്കപ്പെട്ടു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് നിർമ്മിക്കും. തീപിടുത്തം സംബന്ധിച്ച
എല്ലാ കാര്യങ്ങളും പരിശോധിക്കാനും നിർദേശങ്ങൾ നൽകാനും പ്രത്യേക സമിതിയെ നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.