Monday, January 6, 2025
Kerala

ബ്രഹ്മപുരം തീപിടുത്തത്തില്‍ നിന്ന് നാടിനെ ചേര്‍ത്തുപിടിച്ച രക്ഷാപ്രവര്‍ത്തകരെ ആദരിക്കും

ബ്രഹ്മപുരത്തെ തീയണയ്ക്കാന്‍ രാപ്പകലില്ലാതെ സേവനം ചെയ്ത രക്ഷാപ്രവര്‍ത്തകരെ ഇന്ന് ആദരിക്കും. അഗ്നിരക്ഷാ സേനയെയും സിവില്‍ ഡിഫന്‍സ് ടീമിനെയുമാണ് ആദരിക്കുക. ഇന്ന് വൈകിട്ട് ആറ് മണിക്ക് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയാകും.

ഫയര്‍േഫാഴ്‌സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരെയും ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.

അതേസമയം ബ്രഹ്മപുരം വിഷയത്തില്‍ മൗനം വെടിയുന്ന മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന. തീപിടുത്തം ഉണ്ടായി രണ്ടാഴ്ചയോടടുത്തിട്ടും മുഖ്യമന്ത്രി ഇതുവരെയും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് ആരോപണം ഉയര്‍ത്തിയ പ്രതിപക്ഷം കഴിഞ്ഞ രണ്ടു ദിവസവും സഭ നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *