Wednesday, January 8, 2025
Kerala

തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പറയാൻ സ്പീക്കർ പ്രവാചകനൊന്നുമല്ല; കെ സുധാകരൻ

ഷാഫി പറമ്പില്‍ വീണ്ടും ജയിച്ച് എംഎല്‍എ ആകില്ലെന്ന സ്പീക്കറുടെ പരാമര്‍ശത്തിന് കെ.സുധാകരന്‍റെ മറുപടി. എ.എന്‍.ഷംസീര്‍ പറയുന്നത് കേള്‍ക്കാനാരുണ്ടെന്ന് ഞങ്ങള്‍ക്കും സിപിഐഎമ്മുകാര്‍ക്കും അറിയാം. ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പറയാൻ സ്പീക്കർ പ്രവാചകനൊന്നുമല്ലലോയെന്നും സുധാകരൻ പ്രതികരിച്ചു

എം.പിമാർക്ക് താക്കീത് നൽകിയത് അധികാര പ്രയോഗത്തിനല്ല, സദുദ്ദേശ്യത്തോടെയന്ന് കെ.സുധാകരൻ പറഞ്ഞു. കെ.സി വേണുഗോപാലിന്റെ മധ്യസ്ഥതയിൽ നടന്ന സമവായ ചർച്ചക്ക് ശേഷം എംപിമാർക്കൊപ്പം മാധ്യമങ്ങളെ കണ്ട സുധാകരൻ, തെറ്റിദ്ധാരണകൾ നീങ്ങിയെന്ന് പറഞ്ഞു. പുനസംഘടനയിൽ കൂടിയാലോചനയാവാമെന്ന് നേതൃത്വം എം.പിമാർക്ക് ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *