വലിച്ചെറിഞ്ഞ എലിവിഷ ട്യൂബ് വായിൽ വെച്ചു; പരപ്പനങ്ങാടിയിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
ഉപയോഗ ശേഷം വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് വായിൽ വെച്ച മൂന്ന് വയസ്സുകാരൻ മരിച്ചു. ട്യൂബിൽ നിന്നും ബാക്കിയുണ്ടായിരുന്ന എലിവിഷം പേസ്റ്റ് അകത്ത് ചെന്നാണ് മരണം. പരപ്പനങ്ങാടി ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല-അൻസാർ ദമ്പതികളുടെ മകൻ റസിൻ ഷായാണ് മരിച്ചത്
കഴിഞ്ഞ ദിവസമാണ് കഴിക്കുന്നതിനിടെ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് കുട്ടി വായിൽ വെച്ചത്. കുട്ടിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ഇന്നാണ് മരണം സംഭവിച്ചത്