തർക്കം നിലനിൽക്കുന്ന ആറ് മണ്ഡലങ്ങളിലെ കൂടി സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം തർക്കത്തിലുള്ള ആറ് മണ്ഡലങ്ങളിലെ കൂടി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ നിന്നെത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് രാവിലെ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കും
വട്ടിയൂർക്കാവിൽ പി സി വിഷ്ണുനാഥിനെയും കുണ്ടറയിൽ കല്ലട രമേഷിനെയും പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്തിനെയും തവനൂരിൽ റിയാസ് മുക്കോളിയെയും നിലമ്പൂരിൽ വി വി പ്രകാശിനെയും കൽപറ്റയിൽ ടി സിദ്ദിഖിനെയുമാണ് പരിഗണിക്കുന്നത്.
ചർച്ചകൾക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. അതേസമയം നേമത്തെ സ്ഥാനാർഥി കെ മുരളീധരൻ നാളെ മുതൽ പ്രചാരണം ആരംഭിക്കും. എം പി സ്ഥാനം മുരളീധരൻ രാജിവെക്കില്ല