തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി ആക്രമിക്കപ്പെട്ട നടി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരെ ആക്രമിക്കപ്പെട്ട നടി. കേസിൽ കക്ഷി ചേരാൻ നടി അപേക്ഷ നൽകി. ഹർജി നൽകാൻ സമയം നൽകണമെന്ന് ആവശ്യപ്പട്ടതോടെ കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട ഒരു ഉത്തരവ് പാസാക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേൾക്കാൻ തയ്യാറാകണമെന്ന് വ്യക്തമാക്കിയാണ് നടി കോടതിയെ സമീപിച്ചത്. ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിനിടെ കക്ഷി ചേരാൻ ഹർജി നൽകുന്നതിന് സമയം അനുവദിക്കണമെന്ന് നടി ആവശ്യപ്പെട്ടു
പ്രോസിക്യൂഷൻ ദിലീപിന്റെ ഹർജിയെ ശക്തമായി എതിർത്തു. എന്നാൽ തുടരന്വേഷണം വ്യക്തിവൈരാഗ്യം തീർക്കാനെന്നാണ് ദിലീപിന്റെ വാദം