വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന വീട്ടിലെത്തി നിര്‍വ്വഹിക്കുന്നു
കോഴിക്കോട്: വിദേശത്ത് പോകുവാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് കോവിഡ് പരിശോധന വീട്ടിലെത്തി നിര്‍വ്വഹിക്കുന്ന പദ്ധതിക്ക് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ തുടക്കം കുറിച്ചു. കോവിഡ് വ്യാപനം കുറവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തി പരിശോധനയ്ക്ക് തയ്യാറാകുന്നതിലെ സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകള്‍ കൂടി പരിഗണിച്ചാണ് വിദേശ യാത്രചെയ്യുന്നവര്‍ക്കായി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തിലും മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തിലുമാണ് സേവനം സജ്ജമാക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും സേവനത്തിനുമായി വിളിക്കുക: 9847420200, 9947620100