Sunday, January 5, 2025
Kerala

കോഴിക്കോഡ് ജില്ലയില്‍ 110 പേര്‍ക്ക് കോവിഡ്;ഇതോടെ 558 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്

കോഴിക്കോട് :ജില്ലയില്‍ ഇന്ന് (ജൂലൈ 25) 110 കോവിഡ് പോസിറ്റീവ് കേസും കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 558 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 151 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 146 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 218 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലും, 31 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും സ്വകാര്യ ആശുപത്രിയില്‍ 3 പേരും 2 പേര്‍ മലപ്പുറത്തും, 4 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ഒരാള്‍ കാസര്‍ഗോഡും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട്് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട് എഫ്.എല്‍.ടി.സി യിലും, 7 മലപ്പുറം സ്വദേശികളും 2 തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും 1 കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും 2 മലപ്പുറം സ്വദേശികളും 2 വയനാട് സ്വദേശികള്‍ 1 കണ്ണൂര്‍ സ്വദേശി ഫറോക്ക് എഫ.എല്‍.ടിസി.യിലും ചികിത്സയിലാണ്.

പോസിറ്റീവ് കേസുകള്‍ – 110

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -8
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1, ചങ്ങരോത്ത് -2, കട്ടിപ്പാറ -1, തിക്കോടി -1, പുതുപ്പാടി -1, ചാത്തമംഗലം – 1, കീഴരിയൂര്‍ -1.

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 9

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 88

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 5
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 പുരുഷന്‍ (26.ആരോഗ്യപ്രവര്‍ത്തകന്‍), കായക്കൊടി – 1 പുരുഷന്‍ (53), മൂടാടി – 1 പുരുഷന്‍ (59), എടച്ചേരി – 1 പുരുഷന്‍ (40), വടകര- 1 പുരുഷന്‍ (47).

Leave a Reply

Your email address will not be published. Required fields are marked *