ദിലീപീനെതിരായ ഗൂഢാലോചനക്കേസിലെ വിഐപി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താൻ ദിലീപ് ശ്രമിച്ചെന്ന ഗൂഢാലോചന കേസിലെ വിഐപിയൈ കുറിച്ച് സൂചനകൾ. ഇയാൾ കോട്ടയം സ്വദേശിയായ വ്യവസായി ആണെന്നാണ് റിപ്പോർട്ടുകൾ. കോട്ടയത്തെ പ്രവാസി വ്യവസായിയാണ് ഇയാളെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്
കേസിലെ സാക്ഷി ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായി ശബ്ദസാമ്പിളുകൾ പരിശോധിക്കും. സംവിധായകൻ ബാലചന്ദ്രകുമാറാണ് വിഐപിയെ കുറിച്ചുള്ള സൂചനകൾ നൽകിയത്. കാവ്യ മാധവനുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും ഇക്ക എന്നാണ് കാവ്യ ഇയാളെ വിളിക്കുന്നതെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.