നടിയെ ആക്രമിച്ച കേസ്: വി ഐ പി അൻവർ സാദത്ത് അല്ലെന്ന് ബാലചന്ദ്രകുമാർ
നടിയെ ആക്രമിച്ച കേസിൽ ദിലീപിനൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത വിഐപി അൻവർ സാദത്ത് എംഎൽഎ അല്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിനെ ഏൽപ്പിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാർ നേരത്തെ പറഞ്ഞിരുന്നു. ഖദർ മുണ്ടും ഷർട്ടുമാണ് ഇയാളുടെ വേഷമെന്നും ആലുവയിലെ ഉന്നതനാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞ സാഹചര്യത്തിലാണ് അൻവർ സാദത്ത് ആണോയെന്ന സംശയമുണ്ടായത്
എന്നാൽ വി ഐ പി അൻവർ സാദത്ത് അല്ലെന്ന് ബാലചന്ദ്രകുമാർ തന്നെ പറയുകയാണ്. ഇങ്ങനെയൊരു സംശയം ഉയർന്നുവന്നിരുന്നു. പലതവണ അദ്ദേഹത്തിന്റെ വീഡിയോ കണ്ടു. അങ്ങനെയത് അൻവർ സാദത്ത് അല്ലെന്ന് ഉറപ്പായി. രാഷ്ട്രീയവും ബിസിനസും ഒന്നിച്ച് കൊണ്ടുപോകുന്ന ഒരു ഉന്നതന്റെ പേരും ചിത്രവും പോലീസ് കാണിച്ചു. അതുസംബന്ധിച്ച വിവരങ്ങൾ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.