അട്ടപ്പാടി-തമിഴ്നാട് അതിർത്തിയിൽ റോഡിൽ നിലയുറപ്പിച്ച് കാട്ടാനകൾ
അട്ടപ്പാടി-തമിഴ്നാട് അതിർത്തിയിൽ റോഡിൽ നിലയുറപ്പിച്ച് കാട്ടാനകൾ. മുള്ളി മഞ്ചൂർ റോഡിൽ ഒരു മണിക്കൂർ വാഹന ഗതാഗതം മുടങ്ങി. കോയമ്പത്തൂരിൽ നിന്ന് മഞ്ചൂരിലേക്ക് പോകുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് എത്തിയതോടെയാണ് കാട്ടാനകൾ വഴി മാറിയത്.
ഈ കാട്ടാനക്കൂട്ടത്തിലെ ഒരു കാട്ടാനയാണ് കഴിഞ്ഞ മാസം വിനോദ സഞ്ചാരികളുടെ കാറിന് നേരെ പാഞ്ഞാടുത്തത്. കാറ് പുറകോട്ട് എടുത്തത് കാരണം വലിയ അപകടം ഒഴിവായി. ഈ കാട്ടാനക്കൂട്ടം മുള്ളി ഊട്ടി റോഡിൽ പതിവ് കാഴ്ച്ചയാണ്.