വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം; പുരോഗതി വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി അഹ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. അദാനി ഗ്രൂപ്പ് പ്രതിനിധികളും വിസിൽ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. മന്ത്രിയും സംഘവും പദ്ധതിപ്രദേശം സന്ദർശിക്കുകയും ചെയ്യും .
ലത്തീൻ അതിരൂപതയുടെ സമരം അവസാനിച്ചതോടെ തുറമുഖ നിര്‍മാണം വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്ന കാര്യവും പ്രത്യേക ക്രമീകരണങ്ങളൊരുക്കുന്നതും യോഗത്തിൽ ചർച്ചയാകും. നിർമാണത്തിനുള്ള സംസ്ഥാന വിഹിതം നൽകുന്നതിലും തീരുമാനമുണ്ടാകും.