Saturday, October 19, 2024
Kerala

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥന്മാരുടെ നിയമന രീതിയിൽ മാറ്റം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥന്മാരുടെ നിയമന രീതിയിൽ മാറ്റം. ഉദ്യോഗസ്ഥർക്ക് ഒന്നര കൊല്ലത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം നിയമനം നൽകിയാൽ മതിയെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഒരു കൊല്ലത്തെ പരിശീലനത്തിനുശേഷം പ്രൊബേഷൻ കാലയളവിനുള്ളിൽ ആറുമാസത്തെ പരിശീലനം എന്ന രീതിക്ക് മാറ്റം വരുത്തി. 14 കളക്ടറേറ്റുകളിലും പരിശീലനം നൽകുന്നതിനോടൊപ്പം ജുഡീഷ്യറി, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലും ഇവർക്ക് പരിശീലനം നൽകും.

ഇവരെ സുപ്രധാനമായ തസ്തികയിലേക്കാണ് സർക്കാർ നിയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇവർ പൂർണ്ണമായും പരിശീലനം പൂർത്തിയാക്കിയ ശേഷം മാത്രം നിയമനം നൽകിയാൽ മതി എന്നാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴകൾ ഉണ്ടാകും എന്ന ഒരു സംശയം കൂടി സർക്കാരിനുണ്ട്. അതുകൊണ്ട് തന്നെയാണ് ഒന്നര വർഷത്തെ പരീക്ഷ പൂർത്തിയായ ശേഷം മാത്രം നിയമനം നൽകിയാൽ മതിയെന്ന ഒരു നിലപാടിലേക്ക് സംസ്ഥാന സർക്കാർ എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നേരത്തെ ഒരു വർഷത്തെ പരിശീലനം പൂർത്തിയായി പരിശീലനത്തിനുശേഷം ഇവരെ നിയമിക്കുകയും പ്രൊബേഷൻ കാലയളവിൽ ബാക്കി ആറുമാസത്തെ പരിശീലനം നൽകുകയുമായിരുന്നു രീതി.

ഇതിൽ മാറ്റം വരുത്തിക്കൊണ്ടാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ആറുമാസത്തെ പരിശീലന കാലയളവിൽ വകുപ്പുകളിലും ഇവർക്ക് പരിശീലനം നൽകണം എന്ന ഒരു നിർദ്ദേശം കൂടി സർക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്. പോലീസ് അക്കാദമിയിൽ ആറ് ദിവസത്തെ പരിശീലനം നിർബന്ധമായും ഇവർക്ക് നൽകണം എന്നുള്ളതാണ് സർക്കാർ ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്നത്. എല്ലാ വകുപ്പുകളിലും പരിശീലനം നൽകിയ ശേഷം മാത്രം ഇവർക്ക് നിയമനം നൽകിയാൽ മതി എന്നുള്ളതാണ് ഇപ്പോൾ സർക്കാർ പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്.

Leave a Reply

Your email address will not be published.