കേരളത്തിൽ കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി’; റെക്കോർഡുമായി പിണറായി വിജയൻ
കേരളത്തിൽ തുടർച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് പിണറായി വിജയന്. മുഖ്യമന്ത്രി പദത്തിൽ ഇന്ന് പിണറായി വിജയൻ 2364 ദിവസം പിന്നിടുകയാണ്. സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി വിജയൻ മറികടന്നത്. ഇ കെ നയനാരാണ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത് പക്ഷെ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്തിയായി ഇരുന്ന വ്യക്തി എന്ന റെക്കോർഡിലേക്കാണ് പിണറായി വിജയൻ എത്തിയത്.
സി അച്യുതമേനോന്റെ റെക്കോർഡ് ഇന്നാണ് പിണറായി വിജയൻ മറികടന്നത്. രണ്ടു തവണയും ജനവിധിയിലൂടെയാണ് പിണറായി തെരെഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായത്. സി അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത് അടിയന്തരാവസ്ഥ കാലമായതിനാലാണ്. 17 ദിവസത്തെ കാവൽ മുഖ്യമന്ത്രി എന്ന ദിവസങ്ങളും ഇതിൽ ഉൾപ്പെടുത്തും. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോഡാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരസ്ഥമാക്കിയത്.