Saturday, January 4, 2025
Kerala

‘നന്ദകുമാർ വിവാദ ദല്ലാൾ, വിവാഹ ദല്ലാളല്ല’; കെ മുരളീധരൻ

സോളാർ കേസിലെ സിബിഐ അന്വേഷണ റിപ്പോർട്ടിലെ പ്രതികൾ മുഖ്യമന്ത്രിയും ഗണേഷ് കുമാറും ദല്ലാൾ നന്ദകുമാറും അടക്കമുള്ളവരാണെന്ന് കെ.മുരളീധരൻ എംപി. റിപ്പോർട്ട് പൂർത്തിയായി കഴിഞ്ഞു. ഇനി വേണ്ടത് അന്വേഷണമല്ല നടപടിയാണെന്നും, പ്രതി മുഖ്യമന്ത്രിയായതിനാൽ ഈ സർക്കാർ നടപടിയെടുക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

പ്രതി മുഖ്യമന്ത്രിയായതിനാൽ ഈ സർക്കാർ നടപടിയെടുക്കില്ലെന്ന് ഉറപ്പാണ്. അതിനാലാണ് നിയമവശം പരിശോധിച്ച് നടപടിയെടുക്കുമെന്ന് യു.ഡി.എഫ് പറഞ്ഞത്. അന്വേഷണ റിപ്പോർട്ടിന് മുകളിൽ മറ്റൊരു അന്വേഷണം ആവശ്യമില്ല. സോളാർ വിവാദം കത്തുന്നതിൽ യു.ഡി.എഫിന് ഒരു തിരിച്ചടിയുമില്ലെന്നും വിവാദ ദല്ലാൾ പറയുന്നത് ഒന്നും മുഖവിലക്ക് എടുക്കുന്നില്ലെന്നും കെ മുരളീധരൻ.

നന്ദകുമാർ വിവാദ ദല്ലാൾ വിവാഹ ദല്ലാളല്ല. വിവാദങ്ങൾ ഉണ്ടാക്കലാണ് അയാളുടെ ജോലി. വിവാദത്തിൻ്റെ പകുതി UDF കോർട്ടിലേക്ക് അടിക്കാനാണ് നന്ദകുമാറിനെ ഇറക്കിയത്. അത് കോൺഗ്രസിൻ്റെ ചെലവിൽ വേണ്ട. നിലവിലെ മുഖ്യമന്ത്രിയെ താഴെ ഇറക്കുന്ന സംസ്കാരം തങ്ങൾക്കില്ല, അത് കൈയ്യിൽ വച്ചാൽ മതി. വിവാദ ദല്ലാളിനെ ഉപയോഗിച്ച് കോൺഗ്രസിനിടയിൽ സ്പർദ്ദ ഉണ്ടാക്കാൻ വരണ്ടെന്നും ആ വെള്ളം വാങ്ങി വെച്ചാൽ മതിയെന്നും മുരളീധരൻ കൂട്ടിച്ചേത്തു.

Leave a Reply

Your email address will not be published. Required fields are marked *