Thursday, January 9, 2025
Kerala

2025ഓടെ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഫ്രാന്‍സിലെ വിദ്യാഭ്യാസ മേഖല

2025ഓടെ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉന്നത സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഫ്രാന്‍സ്. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം വഴിയാണ് ഇത് നടപ്പാക്കുന്നത്. ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറന്‍ കൊളോണ ആണ് ഇക്കാര്യം അറിയിച്ചത്. 2025ഓടെ ഫ്രാന്‍സില്‍ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനാണ് ആഗ്രഹിക്കുന്നത്. നിലവില്‍ 5000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഫ്രാന്‍സിലുള്ളത്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ ബന്ധങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നവീകരണത്തിനും തീരുമാനം അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദേശാകാര്യമന്ത്രി പറഞ്ഞു. ഫ്രാന്‍സിലെ ബിസിനസ് സ്‌കൂളുകള്‍ ഉയര്‍ന്ന റാങ്കിലുള്ളവയാണ്. വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ നടത്തിവരികയാണ്. ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയിലാണ് ഫ്രാന്‍സ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

2021 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ പങ്കാളിത്ത ഉടമ്പടി നടപ്പിലാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും പൂര്‍ണ പ്രതിജ്ഞാബദ്ധരാണെന്നും കാതറന്‍ കൊളോണ കൂട്ടിച്ചേര്‍ത്തു. മെയില്‍ യൂറോപ്പിലേക്ക് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തിയിരുന്നു.

ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വിദഗ്ധ തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *