ജോൺ ഹോനായി ഇനിയില്ല; റിസബാവയുടെ മൃതദേഹം ഖബറടക്കി
അന്തരിച്ച നടൻ റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറകടക്കം നടന്നത്. സംസ്ഥാന സർക്കാരിന് വേണ്ടി കൊച്ചി കലക്ടർ അന്തിമോപചാരം അർപ്പിച്ചു.
കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതിനാൽ പൊതുദർശനം അടക്കമുള്ളവ ഒഴിവാക്കിയിരുന്നു. ഇന്നലെ വൈകുന്നേരമാണ് വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് റിസബാവ അന്തരിച്ചത്. രണ്ട് ദിവസം മുമ്പുണ്ടായ ഹൃദയാഘാതം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കുകയായിരുന്നു.