അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ
അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്ക. കായംകുളം പോലീസ് സ്‌റ്റേഷനിലാണ് ബന്ധുക്കളെത്തി ഈ ആവശ്യമുന്നയിച്ചത്. ഇതിന് പിന്നാലെ കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു
ഇന്നലെ രാത്രി എട്ടരയോടെയാണ് പനച്ചൂരാൻ അന്തരിച്ചത്. ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടർന്ന് ആദ്യം മാവേലിക്കരയിലും പിന്നീട് കരുനാഗപ്പള്ളിയിലും ചികിത്സ തേടിയ ശേഷമാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
തിരുവനന്തപുരത്ത് വെച്ചാണ് അനിൽ പനച്ചൂരാന്റെ മരണം സംഭവിക്കുന്നത്. മൃതദേഹം ഇന്ന് സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകും. സംസ്‌കാര സമയവും അൽപ്പസമയത്തിനുള്ളിൽ തീരുമാനിക്കും.