Tuesday, January 7, 2025
Kerala

സ്കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനം ഉടന്‍; ആദ്യം 9 മുതല്‍ 12 വരെ ക്ലാസുകള്‍

 

തിരുവനന്തപുരം: ഒക്ടോബറില്‍ സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്ച കൈക്കൊള്ളാന്‍ സാധ്യത. ഒന്‍പതു മുതല്‍ 12 വരെ ക്ളാസുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതാണ് പരിഗണനയിലുള്ളത്. 50 ശതമാനം വീതം കുട്ടികള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ളാസിലെത്തും വിധമാകും ക്രമീകരണം. കോവിഡ് വിദഗ്ധ സമിതിയുടെയും ആരോഗ്യവകുപ്പിന്‍റേയും അഭിപ്രായം കണക്കിലെടുത്താവും തീയതിയും പ്രവര്‍ത്തന മാനദണ്ഡങ്ങളും നിശ്ചയിക്കുക.

ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ളാസുകളാവും ആദ്യം തുറക്കാന്‍ ആലോചിക്കുന്നത്. ഒന്നിട വിട്ടദിവസങ്ങില്‍ 50 ശതമാനം വീതം കുട്ടികള്‍ സ്കൂളിലെത്തുന്ന രീതിയിലുള്ള ക്രമീകരണമാണ് വിദ്യാബ്യാസ വകുപ്പിന്‍റെ പരിഗണനയിലുള്ളത്. അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമായി ക്ളാസ് തുടങ്ങാം. രാവിലെയും ഉച്ചക്കും രണ്ട് ഷിഫ്റ്റ് പ്രായോഗികമല്ലെന്നഅഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പ്ളസ് 1 പരീക്ഷ സംബന്ധിച്ച സുപ്രീം കോടതി തീരുമാനം നിര്‍ണായകമാകും. കോടതി പരീക്ഷക്ക് അനുവാദം നല്‍കിയാല്‍, സ്കൂള്‍തുറക്കുന്നത് സംബന്ധിച്ച കൂടിയാലോചനകളും സര്‍ക്കാര്‍ ആരംഭിക്കും. എസ്ഇആർടിസി ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച നടത്തും.അതിനൊപ്പം ക്യുഐപി സമിതിയുടെ അഭിപ്രായവും ആരായും. ഇവ അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയും ആരോഗ്യവകുപ്പുമായി ആലോചിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

ദീര്‍ഘകാലമായി അടഞ്ഞുകിടക്കുന്ന സ്കൂളുകളുടെ അറ്റകുറ്റ പണി, വൃത്തിയാക്കല്‍ എന്നിവക്കൊപ്പം കോവിഡ് സുരക്ഷക്കാവശ്യമായ പ്രത്യേക ക്രമീകരണങ്ങളും ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ഐസിഎംആര്‍ , കേന്ദ്ര ആരോഗ്യമന്ത്രാലയം എന്നിവരുടെ അഭിപ്രായം നിര്‍ണായകമാകും. വരുന്ന ഒരാഴ്ചത്തെ കോവിഡ് കണക്കുകള്‍കൂടി പരിഗണിച്ചാവും സ്കൂള്‍ തുറക്കുന്ന തീയതി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *