Thursday, January 9, 2025
Kerala

ചങ്കിടിപ്പ് വർധിച്ച് കോടിയേരിടെയും ജലീലിന്റെയും ജയരാജന്റെയുമാണെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പോലെ സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രിമാരായ ഇ പി ജയരാജന്റെയും കെ ടി ജലീലിന്റെയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജൻസികളെ വിളിച്ചു കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. ഇപ്പോൾ പാർട്ടി സെക്രട്ടറിയെയും മകനെയും മന്ത്രിയെയും ചോദ്യം ചെയ്തപ്പോൾ ഇഡിക്ക് രാഷ്ട്രീയമുണ്ടെന്ന് പറയുന്നു

മന്ത്രി പുത്രനിലേക്ക് അന്വേഷണം ഏത്തിയപ്പോഴും ഇ ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് പറയുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം മികച്ച രീതിയിലാണ് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിരുന്നത്. അന്വേഷണം മുറുകുമ്പോൾ ചിലരുടെ നെഞ്ചിടിപ്പ് കൂടുമെന്നും പറഞ്ഞിരുന്നു. കോടിയേരിയുടെയും ജലീലിന്റെയും ജയരാജന്റെയും നെഞ്ചിടിപ്പാണ് വർധിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *