Friday, January 10, 2025
Kerala

ഖത്തറിൽ നിന്ന് മടങ്ങിയ ശേഷം കാണാതായ നാദാപുരം സ്വദേശി അനസ് കുടുംബ സമേതം തിരിച്ചെത്തി

ദില്ലി: കാണാതായ യുവാവ് തിരിച്ചെത്തി. കോഴിക്കോട് നാദാപുരത്ത് നിന്ന് കാണാതായ അനസാണ് തിരികെ എത്തിയത്. ഇന്ന് പുലർച്ചെ പൊലീസ് കോഴിക്കോട് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പമാണ് അനസിനെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ദില്ലിയിൽ ആയിരുന്നെന്ന് യുവാവ് പോലീസിനോട പറഞ്ഞു

അനസിനെ ഇയാളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കഴിഞ്ഞ മാസം 20ന് ഖത്തറിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ അനസ്സിനെ കാണാനില്ലെന്ന് മാതാവ് പരാതി നൽകിയിരുന്നു. തുടർന്നാണ് നാദാപുരം പോലീസ് അന്വേഷണം തുടങ്ങിയത്. അനസ് നാട്ടിലെത്തിയതിന് തൊട്ടടുത്ത ദിവസം അജ്ഞാതരായ ഒരു സംഘം ആളുകൾ അനസിന്റെ ഭാര്യവീട്ടിലെത്തി ഇയാളെ അന്വേഷിക്കുകയും അനസ്സ് ഒരു സാധനം ഖത്തറിൽ നിന്നു കൊണ്ടു വന്നിട്ടുണ്ടെന്നും അതു തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും അജ്ഞാതരായ പലരും അനസിനെ തേടിയെത്തി എന്നാണ് വീട്ടുകാർ പറയുന്നത്. മലപ്പുറം സ്വദേശികളായ ചില ആളുകൾ എത്തി എന്നാണ് അനസിന്റെ മാതാവ് നൽകിയ പരാതിയിൽ പറയുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള തിരോധാനമായിരിക്കാം ഇതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. അനസ് സ്വർണവുമായി എത്തിയ ശേഷം മാറി നിൽക്കുകയാണോ എന്ന സംശയമായിരുന്നു പൊലീസിന്. 

Leave a Reply

Your email address will not be published. Required fields are marked *