തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി
തിരുവനന്തപുരം വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി. പാണയം സ്വദേശികളായ ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെ പാലോട് വനം മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്
ഇന്നലെ രാവിലെയാണ് കുട്ടികളെ കാണാതായത്. വസ്ത്രങ്ങളും ഒരു കുട്ടി വീട്ടിൽ നിന്ന് നാലായിരം രൂപയും എടുത്തിരുന്നു. കുട്ടികളെ തിരികെ വീട്ടിലെത്തിച്ചിട്ടുണ്ട്. ഇവർ എന്തിനാണ് വീട് വിട്ടുപോയതെന്ന കാര്യം വ്യക്തമല്ല.