തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക; വയനാട് മാവോയിസ്റ്റുകളുടെ പോസ്റ്റർ
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട് വയനാട് മാവോയിസ്റ്റ് പോസ്റ്ററുകൾ. തൊണ്ടർനാട് മട്ടിലയത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ തൊണ്ടനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാൻ കഴിയില്ലെന്നും ഇതിനാൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് സായുധ പോരാട്ടത്തിൽ പങ്കാളികളാകണമെന്നുമാണ് പോസ്റ്ററിലുള്ളത്.