ആലുവ എടത്തലയിൽ ഡോക്ടറെ മർദിച്ച കേസിലെ പ്രതി പോലീസിൽ കീഴടങ്ങി
ആലുവ എടത്തലയിൽ ഡോക്ടറെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടത്തല സ്വദേശി മുഹമ്മദ് കബീറാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയോടെ കബീർ പോലീസിൽ കീഴടങ്ങുകയായിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് തഖ്ദീസ് ആശുപത്രിയിലെ ഡോക്ടറായ ജീസൺ ജോണിയെ മുഹമ്മദ് കബീർ മർദിച്ചത്.
കൊവിഡ് ബാധിച്ച ഭാര്യയുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. നഴ്‌സിന്റെ സാന്നിധ്യത്തിൽ ഭാര്യയെ ഡോക്ടർ പരിശോധിച്ചത് ഇയാൾക്ക് ഇഷ്ടപ്പെട്ടില്ല. ഭാര്യയുടെ ശരീരത്തിൽ സ്പർശിച്ചു എന്നുപറഞ്ഞായിരുന്നു കബീറിന്റെ മർദനം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പ്രതിയെ പിടികുടാൻ സാധിച്ചിരുന്നില്ല.