അട്ടപ്പാടിയിൽ രണ്ട് യുവാക്കളെ കുത്തിയ കേസ്; പ്രതി ബാലാജി പോലീസിൽ കീഴടങ്ങി
പാലക്കാട് അട്ടപ്പാടിയിൽ രണ്ട് യുവാക്കളെ കുത്തിയ കേസിലെ പ്രതി ബാലാജി പോലീസിൽ കീഴടങ്ങി. ഷോളയൂർ സിഐക്ക് മുന്നിലാണ് ഇയാൾ കീഴടങ്ങിയത്. ഇന്നലെയാണ് അട്ടപ്പാടി കോട്ടത്തറയിൽ ഹരി, വിനീത് എന്നീ യുവാക്കൾക്ക് കുത്തേറ്റത്
വാഹനത്തിന്റെ ഡിം ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിൽ എട്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ ബാലാജി ഒളിവിൽ പോകുകയായിരുന്നുബാലാജിയുടെ സംഘവും കുത്തേറ്റവരുടെ സംഘവും തമ്മിൽ നേരത്തെയും സംഘർഷമുണ്ടായിട്ടുണ്ട്. ഇതിന്റെ ബാക്കിയായാണ് ഇന്നലെ രാത്രി നടന്ന കത്തിക്കുത്ത്.