Sunday, January 5, 2025
Kerala

കൂടത്തായി കൊലപാതക പരമ്പര കേസ്: മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീയെന്ന പരിഗണന വച്ചു ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ജോളിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറു കേസുകളിലെ കുറ്റകൃത്യങ്ങള്‍ സമാനമായ രിതീയിലാണ് ചെയ്തിരിക്കുന്നതെന്നു കോടതി വിലയിരുത്തി. പ്രതിയുടെ പ്രവര്‍ത്തികള്‍ ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2019 നവംബര്‍ മൂന്നു മുതല്‍ ജോളി റിമാന്റില്‍ കഴിയുകയാണ്. ജോളിക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ശിക്ഷിക്കപ്പെടാന്‍ കാരണമാകുന്ന തെളിവുകളില്ലെന്നും ഇതിനെ അനുകൂലിക്കുന്ന ശാസ്ത്രീയവും മെഡിക്കലുമായിട്ടുള്ള തെളിവുകളില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ജോളി ആറു കേസുകളില്‍ പ്രതിയാണെന്നും ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങള്‍ സമാനമായ രീതിയിലാണെന്നും ജാമ്യം അനുവദിക്കരുതെന്നും
പ്രോസിക്യുഷനുവേണ്ടി സീനിയര്‍ ഗവ.പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയില്‍ ബോധിപ്പിച്ചു. തെളിവുകള്‍ വിചാരണ വേളയില്‍ തെളിയിക്കാന്‍ കഴിയുമെന്നു പ്രോസിക്യുഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.പ്രതിക്കെതിരെ തെളിവുണ്ടെന്നും, ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *